Site icon onlinekeralanews.com

‘അവർ എന്റെ ദൈവം, മോശമായി പെരുമാറരുത്’; സുരക്ഷാ ഉദ്യോഗസ്ഥരോട് നിർദ്ദേശവുമായി ബോളിവുഡ് മെഗാസ്റ്റാർ


‘ഇത്രയധികം പേരുടെ അനുഗ്രഹം കിട്ടുന്നത് എന്റെ ഭാഗ്യവും അഭിമാനവുമാണ്. അവരാണ് എനിക്ക് ആത്മവിശ്വാസം നൽകുന്നത്. ഓരോ ദിവസവും മുന്നോട്ട് പോകാൻ എന്നെ പ്രേരിപ്പിക്കുന്നതും അവരാണ്. ഇനിയും നന്നായി ജോലി ചെയ്യാനും മികച്ചത് നൽകാനും എനിക്ക് തോന്നുന്നത് ഇവരെ കാണുമ്പോഴാണ്. വെറും ആരാധകർ മാത്രമല്ല ഇവർ, എന്റെ കുടുംബത്തിന്റെ ഭാഗം കൂടിയാണ്. സെക്യൂരിറ്റിക്കാരോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്, വരുന്നവരോട് മാന്യമായി പെരുമാറണമെന്ന്. കാരണം, അവർ ആളുകളോട് എങ്ങനെ പെരുമാറുന്നുവോ, അത് എന്റെ പെരുമാറ്റമായിട്ടേ ജനം കാണു. ഈ കഠിനമായ ചൂടിലും എന്നെ ഒരു നോക്ക് കാണാൻ മണിക്കൂറുകളോളം കാത്തുനിൽക്കുന്ന ആൾക്കാരാണവർ. ഇതൊന്നും ചെറിയ കാര്യമല്ല. അത്രയും കഷ്ടപ്പെട്ട് വരുന്നവരോട് മോശമായി പെരുമാറുന്നത് ഒരിക്കലും ശരിയല്ല. നമ്മളെ സംബന്ധിച്ച് ജനങ്ങളാണ് ദൈവം. സ്‌നേഹവും ബഹുമാനവും പരിഗണനയും മാത്രമാണ് അവർ തിരിച്ചു പ്രതീക്ഷിക്കുന്നത്. നമുക്ക് ഇത്രയധികം സ്‌നേഹം അവർ തരുമ്പോൾ, അതേ സ്‌നേഹവും ബഹുമാനവും അവർക്ക് തിരിച്ചു നൽകാൻ നമ്മളും ബാധ്യസ്ഥരാണ്’.- അമിതാഭ് ബച്ചൻ കൂട്ടിച്ചേർത്തു.


Source link
Exit mobile version