Site icon onlinekeralanews.com

ഒറ്റ ചാർജിൽ 175 കിലോ മീറ്റർ, വില ഒന്നരലക്ഷത്തിൽ താഴെ: ഞെട്ടിക്കാൻ ടിവിഎസ്


കൊച്ചി: ലോകത്തെ മുന്‍നിര ഇരുചക്ര-മുച്ചക്ര വാഹന നിർമ്മാതാക്കളായ ടി.വി.എസ് മോട്ടോർ കമ്പനി (ടി.വി.എസ്.എ) ഇന്ത്യയിലെ ഏറ്റവും ജനകീയ ഫാമിലി ഇലക്ട്രിക് വാഹനമായ ടി.വി.എസ് ഐക്യൂബ് ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ എസ് 4.7 കെ.ഡബ്ല്യു.എച്ച് വിപണിയിലിറക്കി. ഒൻപത് ലക്ഷത്തിലധികം ഇന്ത്യൻ കുടുംബങ്ങൾ വിശ്വാസമർപ്പിച്ച ടി.വി.എസ് ഐക്യൂബ്, ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്. കേന്ദ്ര-സംസ്ഥാന സബ്സിഡികൾ ഉൾപ്പെടെ 1,37,142 രൂപ (ഡൽഹി എക്സ്-ഷോറൂം) വിലയുള്ള ടി.വി.എസ് ഐക്യൂബ് എസ് 4.7 175 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. പുതിയ നിറങ്ങളിൽ ലഭ്യമാകുന്ന ഈ മോഡൽ കുടുംബങ്ങൾക്ക് എളുപ്പത്തിലും ആത്മവിശ്വാസത്തോടെയും ദീർഘദൂര യാത്രകൾ സാധ്യമാക്കാൻ സഹായിക്കും.
ജനപ്രിയം നിറങ്ങൾ


Source link

Exit mobile version