Site icon onlinekeralanews.com

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്ക്ക് അവകാശപ്പെട്ടത്,​ നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം


ന്യൂഡൽഹി: പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് സി.പി.എമ്മിൽ തീരുമാനം നീളവെ പ്രതിപക്ഷ ഉപനേതൃസ്ഥാനം സി.പി.ഐയ്ക്ക് നൽകണമെന്ന് ആവശ്യവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനും കെ.എൻ. ബാലഗോപാലിനെ ഉപനേതാവാക്കാനും സി.പി.എമ്മിൽ ചർച്ചകൾ നടക്കവെയാണ് സി.പി.ഐ കടുത്ത നിലപാടുമായി രംഗത്തെത്തിയത്. പ്രതിപക്ഷ ഉപനേതാവെന്ന സ്ഥാനം സി.പി.ഐക്ക് അവകാശപ്പെട്ടതാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. അത് സി.പി.ഐക്ക് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Source link
Exit mobile version