Site icon onlinekeralanews.com

‘ജോർജുകുട്ടി ആളൊരു കുറുക്കനാ’, ദൃശ്യം മൂന്നാം ഭാഗത്തിന്റെ ട്രെയിലർ പുറത്ത്


ജീത്തു ജോസഫും മോഹൻലാലും ഒരുമിച്ച ദൃശ്യം സീരിസിന്റെ മൂന്നാംഭാഗം ദൃശ്യം 3-ന്റെ ട്രെയിലർ പുറത്ത്. മേയ് 21ന് മോഹൻലാലിന്റെ ജന്മദിനത്തിലാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നത്. 2013-ലും 2021-ലുമായി പുറത്തിറങ്ങിയ ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഉദ്വേഗം നിറച്ച വൈകാരിക നിമിഷങ്ങളാണ് ട്രെയിലറിൽ കാണാൻ കഴിയുന്നത്. ആകാംക്ഷയുണർത്തുന്ന ദൃശ്യങ്ങളും തീക്ഷ്ണമായ പശ്ചാത്തല സംഗീതവുമാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. അതിവേഗത്തിലുള്ള ആക്ഷൻ രംഗങ്ങളില്ലാതെ അത്യന്തം വികാരനിർഭരമായ സംഭാഷണങ്ങളിലൂടെ കൗതുകമുണർത്തുന്ന രീതിയിലാണ് ജോർജ്‌കുട്ടിയുടെ മൂന്നാമത്തെ വരവെന്ന് ട്രെയിലർ സൂചന നൽകുന്നു. കഥയുടെ രഹസ്യങ്ങൾ ഒട്ടും ചോരാത്ത വിധത്തിലുള്ള ജീത്തു ജോസഫിന്റെ അവതരണരീതി പ്രേക്ഷകരിൽ ജിജ്ഞാസ ജനിപ്പിക്കുന്നുണ്ട്.


Source link
Exit mobile version