Site icon onlinekeralanews.com

ഇന്ന് ഉച്ചയ്‌ക്ക് ശേഷം പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണം; സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം


തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ അറബിക്കടലിന് മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നതിനാൽ വരുന്ന അഞ്ച് ദിവസം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നാളെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. മന്നാർ ഉൾക്കടലിനും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുവെന്നാണ് നിരീക്ഷണം. എല്ലാ ജില്ലകളിലും ഇടിമിന്നലോടും കാറ്റോടും കൂടിയ മഴ ഉണ്ടായേക്കാം. ഉച്ചയ്‌ക്ക് ശേഷം ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുള്ളതിനാൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം.


Source link

Exit mobile version