Site icon onlinekeralanews.com

കാർത്തി – മീനാക്ഷി ചൗധരി ചിത്രം റാമോജിയിൽ


കാർത്തി,​ മീനാക്ഷി ചൗധരി എന്നിവരെ നായകനും നായികയുമായി കല്യാൺ ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദിലെ റാമോജി ഫിലിംസിറ്റിയിൽ ആരംഭിച്ചു.തെലുങ്ക് സംവിധായകനായ കല്യാൺ ശങ്കർ, മാഡ്, മാഡ് സ്ക്വയർ, ടില്ലു സ്ക്വയർ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ്. യോഗി ബാബു ആണ് മറ്റൊരു പ്രധാന താരം.10 ദിവസത്തെ ചിത്രീകരണം ആണ് റാമോജി ഫിലിം സിറ്റിയിൽ. ഇതാദ്യമായാണ് കാർത്തിയും മീനാക്ഷി ചൗധരിയും ഒരുമിക്കുന്നത്.റൊമാന്റിക് ഗണത്തിൽപ്പെടുന്ന ചിത്രം എന്നാണ് സൂചന.സിതാര എന്റർടെയ്ൻമെന്റ്സിന്റെ ബനറിൽ ആണ് നിർമ്മാണം. തെലുങ്കിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രം കാർത്തി ആരാധകർ പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു. മാർഷ്വലിനു ശേഷം കാർത്തി അഭിനയിക്കുന്ന ചിത്രം കൂടിയാണ്. തമിഴ് സംവിധാനം ചെയ്യുന്ന മാർഷ്വലിൽ കല്യാണി പ്രിയദർശൻ ആണ് നായിക. സത്യരാജ്, പ്രഭു, ലാൽ, ജോൺ കൊക്കൻ, ഈശ്വരിറാവു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.മാർഷ്വൽ റിലീസിന് ഒരുങ്ങുന്നു.


Source link
Exit mobile version