ആശ്വാസ തീരത്തിലേക്ക് സാമ്പത്തിക ലോകം

ക്രൂഡോയിലും രൂപയും നേട്ടമാകുന്നു കൊച്ചി: ക്രൂഡോയിലെ വിലയിലെ ഇടിവ് ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് ആശ്വാസമാകുന്നു. തുടർച്ചയായ രണ്ടാം ദിവസവും ക്രൂഡോയിൽ വില താഴ്ന്നതോടെ നിക്ഷേപകർ ഓഹരി വിപണിയിൽ വീണ്ടും സജീവമായി. ക്രൂഡ് വിലയിലെ കുതിപ്പ് ഉത്പാദന ചെലവ് ഗണ്യമായി ഉയർത്തിയതിനാൽ രാജ്യത്തെ കോർപ്പറേറ്റ് മേഖല ആശങ്കയിലായിരുന്നു. രാജ്യാന്തര വിപണിയിൽ ഇന്നലെ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 96 ഡോളറിലേക്കാണ് താഴ്ന്നത്.ഹോർമുസ് കടലിടുക്ക് തുറക്കാൻ സാദ്ധ്യത തെളിഞ്ഞതും ഗൾഫ് രാജ്യങ്ങൾ എണ്ണ ഉത്പാദനം സാധാരണ നിലയിലാക്കുമെന്ന പ്രതീക്ഷകളുമാണ് വില കുത്തനെ കുറയ്ക്കുന്നത്. ക്രൂഡോയിൽ വില കുറയുന്നതോടെ ലോകമെമ്പാടും നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുമെന്ന വിലയിരുത്തലിൽ ഡാേളർ, യു.എസ് ബോണ്ടുകൾ എന്നിവ നിക്ഷേപകർ വലിയ തോതിൽ വിറ്റുമാറി. ഇതോടെ ലോകത്തെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമായി.
Source link
