Site icon onlinekeralanews.com

‘കൈ കൂപ്പിയുള്ള അപേക്ഷയാണ്, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം മതി’; കോൺഗ്രസിനോട് അപേക്ഷയുമായി സിദ്ദിഖ്


കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് പിന്തുണയുമായി നടൻ സിദ്ദിഖ്. അധികാര വടംവലിക്കിടയിൽ ഗ്രൂപ്പ് കളിച്ചും കുതികാൽവെട്ടിയും മറ്റൊരാൾ ആ പദവിയിലേക്ക് വരരുതെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. വി ഡി അല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാനാകില്ലെന്നും സിദ്ദിഖിന്റെ കുറിപ്പിൽ പറയുന്നു. തിരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റിൽ വിജയിക്കും അല്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവ് വി ഡിയാണ്. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവാണ് വി ഡി സതീശൻ. ഞങ്ങളുടെ അടുത്ത മുഖ്യമന്ത്രി അദ്ദേഹമാണെന്ന് ഓരോ സാധാരണക്കാരനും വിശ്വസിക്കുന്നുണ്ട്. അത് തകർക്കരുതെന്നും സിദ്ദിഖ് കുറിച്ചു.


Source link

Exit mobile version