മുൻ കാമുകിയും ഭർത്താവും ചേർന്ന് മർദിച്ചു; മൂന്നാം നിലയിൽ നിന്ന് എടുത്ത് ചാടി യുവാവ്, ദാരുണാന്ത്യം

നോയിഡ∙ വീടിന്റെ മൂന്നാം നിലയിൽ നിന്നു വനിതാ സുഹൃത്തിനൊപ്പം ചാടിയ യുവാവ് മരിച്ചു. നോയിഡ സെക്ടർ-24 ലെ ചൗര രഘുനാഥ്പൂർ ഗ്രാമത്തിലാണു സംഭവം. സംഭവത്തിൽ യുവാവിന്റെ മുൻ കാമുകി ചഞ്ചൽ റാണ, ഇവരുടെ ഭർത്താവ് ഹിതേഷ് റാണ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോക്കി വടികൊണ്ട് മർദിച്ച ശേഷം യുവാവിനെയും യുവതിയെയും ഇരുവരും ഒരു മുറിയിൽ പൂട്ടിയിടുകയും ചെയ്തു. മുറിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണു യുവാവും യുവതിയും പുലർച്ചെ മൂന്നുമണിക്ക് എടുത്തുചാടിയത്. ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. പരുക്കേറ്റ യുവതി ഡൽഹിയിൽ ചികിത്സയിലാണ്.
Source link
