Site icon onlinekeralanews.com

പത്തനംതിട്ടയിലെ നിയുക്ത എം.എൽ.എമാരെല്ലാം അഭിഭാഷകർ


പത്തനംതിട്ട: ജില്ലയിൽ നിന്നുള്ള നിയുക്ത എം.എൽ.എമാരെല്ലാം അഭിഭാഷകരാണെന്ന പ്രത്യേകതയുണ്ട്. കേരള കോൺഗ്രസ് ജെ പ്രതിനിധിയായി തിരുവല്ലയിൽ നിന്ന് വിജയിച്ച അഡ്വ. വർഗീസ് മാമ്മൻ സുപ്രീംകോടതി ബാർ അസോസിയേഷൻ അംഗമാണ്. ഹൈക്കോടതി, തിരുവല്ല കോടതി എന്നിവിടങ്ങളിലാണ് പ്രാക്ടീസ് ചെയ്യുന്നത്.റാന്നിയിലെ പ്രതിനിധി പഴകുളം മധു പത്തനംതിട്ട, അടൂർ കോടതികളിലാണ് പ്രാക്ടീസ്. നിയമ വിദ്യാർത്ഥികൾക്ക് ക്ളാസെടുക്കും. അടൂരിൽ നിന്ന് വിജയിച്ച സി.വി ശാന്തകുമാർ പത്തനംതിട്ട, അടൂർ കോട‌തികളിലെ അഭിഭാഷകനാണ്. കോന്നി എം.എൽ.എ കെ.യു. ജനീഷ്‌കുമാർ പത്തനംതിട്ട ബാറിൽ പ്രാക്ടീസ് ചെയ്തിരുന്നു. ആറൻമുളയിൽ നിന്ന് വിജയിച്ച അബിൻ വർക്കി ഹൈക്കോടതി അഭിഭാഷകനാണ്. ന്യായ് അഡ്വക്കേറ്റ്സ് ആൻഡ് സോളിസിറ്റേഴ്സ് എന്ന അഭിഭാഷക ഓഫീസിന്റെ പാർട്ണറുമാണ്.


Source link
Exit mobile version