Site icon onlinekeralanews.com

പ്രതിപക്ഷത്തെ നയിക്കാന്‍ 80 പിന്നിട്ട പിണറായി എത്തുമോ? സാദ്ധ്യത പട്ടികയില്‍ നാല് പേര്‍


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് സിപിഎമ്മും ഇടത് മുന്നണിയും നേരിട്ടിരിക്കുന്നത്. 98 സീറ്റുകളുണ്ടായിരുന്ന മുന്നണിക്ക് ഇപ്പോഴുള്ളത് വെറും 35 സീറ്റുകള്‍ മാത്രം. അതില്‍ വെറും മൂന്ന് പാര്‍ട്ടികള്‍ക്ക് മാത്രമാണ് നിയമസഭയില്‍ പ്രാതിനിധ്യമുള്ളത്. സിപിഎം 26, സിപിഐ 8, ആര്‍ജെഡി ഒന്ന് എന്നിങ്ങനെയാണ് ഇടത് മുന്നണിയുടെ അംഗബലം. കൂത്തുപറമ്പില്‍ ആര്‍ജെഡി വിജയിച്ചതൊഴിച്ചാല്‍ ബാക്കിയെല്ലാം സിപിഎം സിപിഐ അംഗങ്ങള്‍ മാത്രം. നിയമസഭയില്‍ മികച്ച പ്രകടനം കാഴ്ചവച്ച നിരവധി നേതാക്കള്‍ തോല്‍വി വഴങ്ങിയ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുകയെന്നതാണ് സിപിഎമ്മിന് മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി. മുഖ്യമന്ത്രിയായി തിരഞ്ഞെടുപ്പിനെ നേരിട്ട് വലിയ പരാജയത്തിന്റെ ഉത്തരവാദിത്തം പേറുന്ന പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകാനുള്ള സാദ്ധ്യത കുറവാണ്. പ്രായം 80 പിന്നിട്ട അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ഈ സാഹചര്യത്തില്‍ മറ്റൊരു പേരിലേക്ക് എത്തുക സിപിഎമ്മിന് എളുപ്പമല്ല.


Source link

Exit mobile version