Site icon onlinekeralanews.com

ഫ്ളക്സില്ല, സൈക്കിളിൽ പ്രചാരണം; പുതുപ്പള്ളിക്കാർക്ക് ചാണ്ടിയെ വിട്ട് കളിയില്ല; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം


കോട്ടയം: ആർഭാടങ്ങളില്ലാത്ത പ്രചാരണം, ജനകീയമായ ഇടപെടലുകൾ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമി എന്ന നിലയിൽ തന്റെ കരുത്ത് വീണ്ടും തെളിയിച്ചിരിക്കുകയാണ് ചാണ്ടി ഉമ്മൻ. 16 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 52,907 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മൻ വീണ്ടും നിയമസഭയിലേക്ക് എത്തുന്നത്. മറ്റു സ്ഥാനാർത്ഥികൾ കോടികൾ പ്രചാരണത്തിനായി ചെലവഴിച്ചപ്പോൾ, ചാണ്ടി ഉമ്മൻ തിരഞ്ഞെടുത്തത് തികച്ചും വ്യത്യസ്തമായ പാതയായിരുന്നു. ഫ്‌ളക്സുകളില്ല, കൊട്ടിക്കലാശമില്ല. പരിസ്ഥിതി സൗഹൃദമായ പ്രചാരണത്തിന് അദ്ദേഹം മുൻഗണന നൽകി. സൈക്കിളിൽ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്ന് വോട്ട് ചോദിച്ച രീതി ജനശ്രദ്ധയാകർഷിച്ചു. പ്രചാരണത്തിനായി മാറ്റിവച്ച തുക പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകാനായി ഉപയോഗിക്കുമെന്ന പ്രഖ്യാപനം വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തി.


Source link

Exit mobile version