ജനവിധി അംഗീകരിക്കുന്നു. വി എസ് ജോയ്ക്ക് അഭിനന്ദനങ്ങള്‍. തനവൂരുകാരോട് എന്നും സ്‌നേഹം മാത്രം. ഇടതുപക്ഷ ചേരിയില്‍ ഉറച്ചുനിന്ന് കൂടുതല്‍ കരുത്തോടെ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നാണ് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ തവനൂര്‍ കെ ടി ജലീലിന് അനുകൂലമല്ല എന്ന വിലയിരുത്തലുണ്ടായിരുന്നു. ബൂത്തുതല കണക്കുകള്‍ വെച്ച് തവനൂരില്‍ ഭൂരിപക്ഷം കുറയുമെന്നായിരുന്നു ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തല്‍. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും മണ്ഡലത്തില്‍ കെ ടി ജലീലിനെതിരായ ഘടകങ്ങളും വി എസ് ജോയ്ക്ക് അനുകൂലമായെന്നാണ് രാഷ്ട്രീസ നിരീക്ഷകരുടെ വിലയിരുത്തൽ.
Source link
‘വി എസ് ജോയ്ക്ക് അഭിനന്ദനങ്ങള്‍ ‘ : തവനൂരില്‍ തോല്‍വി സമ്മതിച്ച് കെ ടി ജലീല്‍

