Site icon onlinekeralanews.com

അന്ന് കാവ്യയുടെ കുട്ടിക്കാലം,​ ആദ്യ അഭിനയം ഓർത്തെടുത്ത് കല്യാണി പണിക്കർ


ഷറഫുദ്ദീന്റെ നായികയായി കല്യാണി പണിക്കർ അരങ്ങേറ്റം കുറിച്ച മധു വിധു തിയേറ്ററിൽ മികച്ച അഭിപ്രായം നേടുന്നു . നടി ബിന്ദുപണിക്കരുടെ മകളാണ് കല്യാണി. എന്നാൽ കല്യാണിയുടെ ആദ്യചിത്രമല്ല മധുവിധു, ഒരു വയസാകുന്നതിന് മുൻപ് മഴമേഘപ്രാവുകൾ എന്ന ചിത്രത്തിൽ ബിന്ദുപണിക്കരുടെ മകളായി കല്യാണി അഭിനയിച്ചിട്ടുണ്ട്. കാവ്യമാധവന്റെ കുട്ടിക്കാലം ആയിരുന്നു അത്.”ആ സിനിമയിൽ കാവ്യചേച്ചിയുടെ അമ്മയായി അഭിനയിക്കുന്നത് എന്റെ അമ്മയായിരുന്നു. ഷൂട്ടിന് വേണ്ടി കൊണ്ടുവന്ന കുട്ടി ഭയങ്കര കരച്ചിലൊക്കെയായപ്പോ എന്നെ വച്ച് സീനുകൾ പൂർത്തിയാക്കി . എനിക്ക് അന്ന് ഒരുവയസുപോലും ആയിട്ടില്ല”” കല്യാണിയുടെ വാക്കുകൾ. മധുവിധുവിൽ കല്യാണിയുടെ അച്ഛനായി എത്തുന്നത് സായ് കുമാർ തന്നെയാണ്. സിനിമയിലും സായി അച്ഛനൊപ്പം അഭിനയിച്ച് തുടക്കം കുറിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് കല്യാണി. മധുവിധുവിൽ ബിന്ദു പണിക്കർ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.


Source link
Exit mobile version