Site icon onlinekeralanews.com

വി.ഡി.സതീശനും സുരേഷ് ഗോപിയും തലസ്ഥാനത്ത്


തിരുവനന്തപുരം: എറണാകുളം റെയിൽവേസ്റ്റേഷനിൽ സൗഹൃദം പങ്കിട്ട പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും രാത്രി 10.45ഓടെ തലസ്ഥാനത്തെത്തി. വന്ദേഭാരത് എക്സ്പ്രസിലാണ് ഇരുവരുമെത്തിയത്. പ്രതിപക്ഷ നേതാവായ വി.ഡി.സതീശൻ തിരഞ്ഞെടുപ്പ് വിജയ പ്രതീക്ഷയിൽ കണ്ടോൺമെന്റ് ഹൗസിലേക്ക് പോയി. മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഒന്നിലേറെ സീറ്റ് പ്രതീക്ഷിക്കുന്ന ബി.ജെ.പി ക്യാമ്പിനു ആവേശം പകരാനാണ് സുരേഷ് ഗോപി എത്തിയത്. ഭാര്യ രാധികയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ബി.ജെ.പി നേതാക്കളായ പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ് എന്നിവരും ഇതേട്രെയിനിലുണ്ടായിരുന്നു.


Source link

Exit mobile version