Site icon onlinekeralanews.com

വൈഭവിനെയും ബാറ്റിനെയും ഒരു ലാബിലേക്ക് അയയ്ക്കുക; എഐ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് പാക് ക്രിക്കറ്റ് നിരീക്ഷകൻ


മുംബയ്: ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര താരം വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് കണ്ട് വിസ്മയിക്കുകയാണ് ക്രിക്കറ്റ് ലോകം. ഐപിഎൽ സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിൽ വമ്പൻമാരെ പിന്തള്ളിയാണ് വൈഭവിന്റെ കുതിപ്പ് . നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് 357 റൺസുമായി താരം രണ്ടാം സ്ഥാനത്താണ്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ വെറും 37 പന്തിലാണ് വൈഭവ് സെഞ്ച്വറി പൂർത്തിയാക്കിയത്. ആർസിബിക്കെതിരായ മത്സരത്തിൽ 26 പന്തിൽ 78 റൺസ് നേടി ഏറ്റവും വേഗമേറിയ ഐപിഎൽ സെഞ്ച്വറിക്ക് അടുത്തെത്തിയിരുന്നു. ഇപ്പോഴിതാ വൈഭവിന്റെ ബാറ്റിനെക്കുറിച്ച് പ്രമുഖ പാക് ക്രിക്കറ്റ് നിരീക്ഷകൻ നൗമാൻ നിയാസ് നടത്തിയ രസകരമായ പരാമർശമാണ് ശ്രദ്ധേയമാകുന്നത്. താരത്തിന്റെ ബാറ്റിൽ അസാമാന്യ പവർ ആണെന്നും ബാറ്റിനുള്ളിൽ എഐ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും നൗമാൻ നിയാസ് തമാശരൂപേണ പറഞ്ഞു.
‘ഒന്ന് ആലോചിച്ചു നോക്കിയേ, ആരാണ് ഈ പയ്യൻ? അവന്റെ ബാറ്റ് ചെക്ക് ചെയ്യണം. ഈ മരുന്നടി പരിശോധിക്കാൻ താരങ്ങളെ ലാബിലേക്ക് വിടുന്ന പോലെ ഇവന്റെ ബാറ്റ് എവിടെയെങ്കിലും കൊണ്ടുപോയി പരിശോധിക്കണം. ഇതിനകത്ത് വല്ല ‘എഐ ചിപ്പും’ വച്ചിട്ടുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. ഒന്നൊന്നര പ്ലെയർ തന്നെ. അവൻ കുറച്ച് പതുക്കെയാണോ കളിക്കുന്നത് എന്ന് ഇടയ്ക്ക് എനിക്ക് തോന്നിയിരുന്നു.


Source link
Exit mobile version