Site icon onlinekeralanews.com

‘കെെപ്പത്തിയെന്ന് കേൾക്കുമ്പോൾ അറപ്പാകുന്നു,​ ഉടുമ്പൻചോലയിൽ  ഭൂരിപക്ഷം കുറഞ്ഞാലും ജയം ഉറപ്പ്’


ഇടുക്കി: കേരളത്തിൽ നൂറിൽ കൂടുതൽ സീറ്റ് നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് എം എം മണി എംഎൽഎ. ഇടുക്കിയിൽ നാല് സീറ്റും നിലനിർത്തുമെന്നും തൊടുപുഴയിൽ എൽഡിഎഫ് ജയിച്ചാൽ അത്ഭുതപ്പെടാനില്ലെന്നും എം എം മണി കൂട്ടിച്ചേർത്തു. പി ജെ ജോസഫ് മാറിയത് ഗുണമാകും. അപ്പൻ ഒന്നും ചെയ്യാത്തിടത്ത് മകനെ നിർത്തി എന്നൊരു പ്രശ്നവും യുഡിഎഫ് നേരിടുന്നുണ്ട്. ഉടുമ്പൻചോലയിൽ ഭൂരിപക്ഷം കുറഞ്ഞാലും ജയം ഉറപ്പാണ്. ഇടുക്കിയിൽ കെെപ്പത്തിയിൽ യുഡിഎഫ് മത്സരിച്ചാൽ ജയിക്കണമെന്നില്ല. കെെപ്പത്തിയെന്ന് കേൾക്കുമ്പോൾ അറപ്പാകുന്നുവെന്നും എംഎം മണി വ്യക്തമാക്കി. യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയെ പരിഹസിച്ച് ഗതാഗത മന്ത്രി കെ ബി ഗണേശ്‌കുമാർ നേരത്തെ രംഗത്തെത്തിയിരുന്നു. യുഡിഎഫിൽ മുഖ്യമന്ത്രി കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരുമെന്നും മന്ത്രി ചർച്ചയും പ്രെെവറ്റ് സെക്രട്ടറി ചർച്ചയും തുടങ്ങിക്കഴിഞ്ഞെന്നും ഗണേശ്കുമാർ പരിഹസിച്ചു. പത്തനാപുരത്ത് കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Source link

Exit mobile version