Site icon onlinekeralanews.com

തൃശൂരിൽ കിണറ്റിനുള്ളിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിൽ ചാക്ക്; ഉള്ളിൽ അസ്ഥികളും സ്ത്രീയുടെ അടിവസ്ത്രവും 


തൃശൂർ: അരിമ്പൂരിലെ ഒരു വീടിന്റെ കിണറ്റിൽ നിന്ന് അസ്ഥികഷ്ണങ്ങളും സ്ത്രീയുടെ വസ്ത്രവും കണ്ടെത്തി. അരിമ്പൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന ബാലൻ എന്ന വ്യക്തിയാണ് കിണറ്റിൽ അസ്ഥികൾ കണ്ടത്. കിണറ്റിൽ വെള്ളം കുറവായ സമയത്ത് വെള്ളം കോരാൻ നോക്കിയപ്പോഴാണ് കല്ലുകെട്ടി താഴ്ത്തിയ നിലയിൽ ഒരു പ്ലാസ്റ്റിക് ചാക്ക് കണ്ടത്. പ്ലാസ്റ്റിക് ചാക്കിനുള്ളിൽ ആറ് എല്ലിൻ കഷ്ണങ്ങളും അതോടൊപ്പം ഒരു സ്ത്രീയുടെ അടിവസ്ത്രവുമാണ് ഉണ്ടായിരുന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക പരിശോധനകൾ നടത്തി. കിണറ്റിൽ നിന്ന് ലഭിച്ച അസ്ഥികൾ മനുഷ്യന്റേതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വാടകവീട് ആയതിനാൽ മുൻപ് ഇവിടെ താമസിച്ചിരുന്ന ആളുകളെക്കുറിച്ചും പ്രദേശത്ത് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.


Source link

Exit mobile version