Site icon onlinekeralanews.com

‘ ഫോണിലെ അശ്ലീല സംഭാഷണം കേട്ട് ഞാൻ കൈഞരമ്പ് മുറിച്ചു, ഫിറോസിന് പല സ്‌ത്രീകളുമായും ബന്ധം, ഇനിയും പേടിക്കാൻ വയ്യ’


ബിഗ് ബോസ് താരങ്ങളായ സജ്‌നയും ഫിറോസ് ഖാനും തമ്മിലുള്ള വിവാഹമോചന വാർത്തകൾ വന്നതിന് പിന്നാലെ പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. വിവാഹമോചനത്തിന് കാരണം സിനിമാമേഖലയിലെ ഒരാളാണ് എന്നതുൾപ്പെടെയുള്ള അഭ്യൂഹങ്ങൾ വന്നതോടെ താൻ അനുഭവിച്ച ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സജ്‌ന നൂർ. ഫിറോസ് ഖാൻ തന്നെയും തന്റെ കുഞ്ഞുങ്ങളെയും നിരന്തരം വേട്ടയാടുകയാണെന്നും വഞ്ചിക്കപ്പെട്ട ജീവിതമായിരുന്നു തന്റേതെന്നും സജ്‌ന സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. ‘എന്റെ രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തിലെ മകളെ പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞാണ് ഫിറോസ് എന്നെ വിവാഹം കഴിച്ചത്. എന്നാൽ, വിവാഹം കഴിഞ്ഞ് ആദ്യമാസം മുതൽ എന്റെ കുഞ്ഞിനെ കാണാൻ അയാൾ സമ്മതിക്കാതെയായി. പിന്നീട് ഗർഭിണിയായ സമയത്തും വീട്ടുകാരെ വിളിക്കാനോ കുഞ്ഞിനെ കാണാനോ സമ്മതിച്ചില്ല. ക്രൂര പീഡനങ്ങളാണ് ഞാൻ അനുഭവിച്ചത്. പ്രസവം കഴിഞ്ഞ് മൂന്നുമാസം തികയുന്നതിന് മുമ്പ് ഫിറോസിന്റെ ഫോണിൽ നിന്ന് മറ്റൊരു സ്‌ത്രീയുമായുള്ള അശ്ലീല സംഭാഷണം കേട്ട് ഞാൻ തകർന്നുപോയി. ആ വിഷമത്തിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് പോലും ശ്രമിച്ചു.


Source link
Exit mobile version