തിരുവനന്തപുരം: കേരളത്തിലെ വിവാഹസദ്യകളിൽ മിട്ടായി, ലഡു പോലെയുള്ളവ വിളമ്പുന്നത് ഇന്ന് സാധാരണമാണ്. എന്നാൽ ഇന്നലെ തലസ്ഥാനത്ത് നടന്ന ഒരു വിവാഹത്തിൽ അതിഥികൾക്ക് സമ്മാനിച്ചത് ലോട്ടറി ടിക്കറ്റുകളാണ്. നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹ സത്‌കാരത്തിലായിരുന്നു വ്യത്യസ്ത സമ്മാനം അതിഥികൾക്കായി ഒരുക്കിയത്. നഗരത്തിലെ പ്രമുഖ ബിൽഡറായ ഹെതർ ഹോംസ് ഉടമ മരുതുംകുഴി കുടുംബത്തിൽ എസ് എം രാജീവാണ് മകളുടെ വിവാഹത്തിന് അതിഥികൾക്ക് ലോട്ടറി സമ്മാനിച്ചത്. രാജീവിന്റെയും സുചിത്രയുടെ മകൾ സമൃദ്ധിനിയും കരമന നെടുങ്കാട് ശാന്തിശ്രീയിൽ സുരേഷ് തമ്പിയുടെയും സിന്ധുവിന്റെയും മകൻ പത്മനാഭൻ തമ്പിയുമായിരുന്നു വധൂവരന്മാർ.
Source link
വിവാഹസദ്യക്കൊപ്പം അതിഥികൾക്ക് സമ്മാനമായി രണ്ട് ലോട്ടറി; സംഭവം തിരുവനന്തപുരത്ത്

