Site icon onlinekeralanews.com

മാരുതി സുസുക്കി അറ്റാദായത്തിൽ ഇടിവ്


കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസത്തിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ അറ്റാദായം 6.4 ശതമാനം ഇടിഞ്ഞ് 3,659 കോടി രൂപയായി. അസംസ്‌കൃത സാധനങ്ങളുടെ വിലയിലുണ്ടായ കുതിപ്പാണ് കമ്പനിയുടെ ലാഭക്ഷമതയെ ബാധിച്ചത്. മുൻവർഷം ഇതേകാലയളവിൽ മാരുതി 3,911 കോടി രൂപ അറ്റാദായം നേടിയിരുന്നു. വിൽപ്പന വരുമാനം 28 ശതമാനം വർദ്ധനയോടെ 52,469 കോടി രൂപയായിട്ടും ലാഭം ഉയർത്താനായില്ല. റബർ, സ്റ്റീൽ, ഇന്ധനം അടക്കമുള്ള പ്രധാന അസംസ്ക്യത സാധനങ്ങളുടെ വില കൂടിയതോടെ ഉത്പാദന ചെലവ് ഉയർന്നതാണ് വെല്ലുവിളി.


Source link
Exit mobile version