Site icon onlinekeralanews.com

വടക്കേയിന്ത്യയിൽ ഡിമാൻഡ് കുറഞ്ഞു,​ 50 രൂപ കിട്ടേണ്ടയിടത്ത് ലഭിക്കുന്നത് 30 രൂപ വരെ


കൊച്ചി: ഒമ്പത് വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ഇടിവിൽ നിന്ന് നേരിയ വിലവർദ്ധനവുണ്ടായെങ്കിലും പൈനാപ്പിൾ കർഷകരുടെ ആശങ്ക നീങ്ങുന്നില്ല. സാധാരണയായി വില വർദ്ധിക്കുന്ന കൊടുംവേനലിലും ന്യായവില ലഭിക്കാതെ കർഷകർ നിരാശയിലാണ്. ചെടികൾ കരിയുന്ന പ്രവണതയും വർദ്ധിച്ചു.പച്ച സ്‌പെഷ്യൽ ഗ്രേഡിന് 33 ഉം പച്ചയ്‌ക്ക് 31 ഉം പഴത്തിന് 32 രൂപയും വീതമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. മുൻദിവസങ്ങളെ അപേക്ഷിച്ച് ഒന്നോ രണ്ടോ രൂപ മാത്രമാണ് വർദ്ധിച്ചത്. രണ്ടുവർഷം മുമ്പ് ഏപ്രിൽ 26ന് ലഭിച്ചതിന്റെ പകുതി വിലയാണിത്. കൃഷിയിടത്തിൽ നിന്ന് വെട്ടിയെടുക്കുന്ന പൈനാപ്പിൾ പൂർണമായി വിറ്റഴിക്കാനും കഴിയാത്ത അവസ്ഥയുണ്ടെന്ന് കർഷകർ പറഞ്ഞു.പച്ച സ്‌പെഷ്യൽ ഗ്രേഡിന് 33 ഉം പച്ചയ്‌ക്ക് 31 ഉം പഴത്തിന് 32 രൂപയും വീതമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. മുൻദിവസങ്ങളെ അപേക്ഷിച്ച് ഒന്നോ രണ്ടോ രൂപ മാത്രമാണ് വർദ്ധിച്ചത്. രണ്ടുവർഷം മുമ്പ് ഏപ്രിൽ 26ന് ലഭിച്ചതിന്റെ പകുതി വിലയാണിത്. കൃഷിയിടത്തിൽ നിന്ന് വെട്ടിയെടുക്കുന്ന പൈനാപ്പിൾ പൂർണമായി വിറ്റഴിക്കാനും കഴിയാത്ത അവസ്ഥയുണ്ടെന്ന് കർഷകർ പറഞ്ഞു.


Source link

Exit mobile version