Site icon onlinekeralanews.com

മുണ്ടത്തിക്കോട്  വെടിക്കെട്ട്  അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, ഇതോടെ മരണം 17 ആയി


തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൃശൂർ സ്വദേശി രാകേശാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അപകടത്തിൽ രാകേശിന് 85 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇതോട‌െ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തൃശൂർ പൂരം തിരുവമ്പാടി വിഭാഗം വെടിക്കെട്ട് സാമഗ്രി നിർമ്മാണശാലയിൽ കഴിഞ്ഞ 21നാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്നലെ ഒരാൾ കൂടി മരണത്തിന് കീഴടങ്ങിയിരുന്നു. മലപ്പുറം എടപ്പാൾ വട്ടംകുളം കന്നേലിപറമ്പിൽ ഉണ്ണിക്കൃഷ്ണനാണ് ( ബാബു 57) ഇന്നലെ രാത്രി 8.45ഓടെ മരിച്ചത്. ബേൺസ് ഐ.സി.യുവിൽ ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണനെ അതീവ ഗുരുതരാവസ്ഥയെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.


Source link

Exit mobile version