Site icon onlinekeralanews.com

പൂരവിളംബരത്തിന് തിരക്ക്


തൃശൂർ: എറണാകുളം ശിവകുമാറിന്റെ ശിരസിലേറി നെയ്തലക്കാവിലമ്മ പൂര നഗരിയിലെത്തിയതോടെ തട്ടകം ഉണർന്നു. മണികണ്ഠനാലിൽ നിന്ന് ശ്രീമൂലസ്ഥാനത്തേക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ മേളത്തിന്റെ അകമ്പടിയിലായിരുന്നു എഴുന്നള്ളിപ്പ്. മേളം കൊട്ടിക്കലാശിച്ച ശേഷം കൊമ്പുപറ്റും കുഴൽപറ്റും കഴിഞ്ഞ് വടക്കുന്നാഥനെ വലംവച്ച് ഉച്ചയ്ക്ക് 12.30നാണ് നെയ്തലക്കാവിലമ്മ തെക്കേഗോപുരവാതിൽ തുറന്ന് തെക്കോട്ടിറങ്ങിയത്. പൊരിവെയിലിൽ ഗോപുരനട തുറക്കുന്നതും കാത്ത് ആയിരങ്ങൾ കാത്തുനിന്നു.


Source link

Exit mobile version