Site icon onlinekeralanews.com

ഒരു സുപ്രഭാതത്തിൽ പൊട്ടി വീണ ആളല്ല, താൻ​ പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവരുടെ തലമുറ; തുറന്നടിച്ച് രമേശ് ചെന്നിത്തല


കൊച്ചി : കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ തുറന്നടിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താൻ ഒരു സുപ്രഭാതത്തിൽ പൊട്ടിവീണ ആളല്ലെന്നും ഒരു പാട് കഷ്ഠപ്പെട്ടാണ് ഈ നിലയിലെത്തിയതെന്നും ചെന്നിത്തല പറ‍ഞ്ഞു. ഇന്ന് സോഷ്യൽ മീഡിയയിൽ ആർക്കും നേതാവാകാമെന്നും പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവരുടെ തലമുറയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ പി.കെ. ഡീവർ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. കെ.എസ്.യു ട്രഷറർ പദവിയിലുണ്ടായിരുന്ന അനുഭവം വിവരിച്ചു കൊണ്ടാണ് താൻ പൊട്ടിവീണ ആളല്ലെന്ന് ചെന്നിത്തല ഓർമ്മിപ്പിച്ചത്. അന്ന് ആരും ഫണ്ട് തന്റെ കൈയിൽ തന്നില്ലെന്നും അന്ന് സുധീരനാണ് അതൊരു അലങ്കാര പദവിയെന്ന് പറഞ്ഞതെന്നും രമേശ് ചെന്നിത്തല അനുസ്മരിച്ചു. ഒരുപാട് കഷ്ടതകളും പ്രയാസങ്ങളും വെല്ലുവിളികളും അതീജീവിച്ചാണ് ഈ നിലയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു,​ അന്നൊക്കെ സൈക്കിളുകളിൽ സഞ്ചരിച്ചാണ് കെ.എസ്.യു യൂണിറ്റുകൾ ഉണ്ടാക്കിയിരുന്നത്. അന്നും ഇന്നും നമ്മൾ വിശ്വസിക്കുന്ന പ്രസ്ഥാനമാണ് വലുതെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം വി.ഡി. സതീശന് വേണ്ടി കണ്ണൂരിലും ആലുവയിലും ഫ്ലക്സ് ഉയർന്ന സംഭവത്തിൽ ചെന്നിത്തല പ്രതികരിച്ചില്ല.


Source link

Exit mobile version