Site icon onlinekeralanews.com

എസ്‌ഐയുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം; 8500 രൂപ നഷ്ടമായി, ഒരാൾ പിടിയിൽ


കോഴിക്കോട്: മുക്കം എസ്‌ഐ സന്തോഷ് കുമാറിന്റെ വീട്ടിൽ പട്ടാപ്പകൽ കവർച്ച. വീട് കുത്തിത്തുറന്ന മോഷ്ടാക്കൾ 8500 രൂപയുമായി സ്ഥലം വിട്ടു. എസ്‌ഐ സന്തോഷ് കുമാറും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സനീഷ് എന്നയാളും വാടകയ്ക്ക് താമസിക്കുന്ന മുക്കത്തെ ഇരു നില വീട്ടിലാണ് പട്ടാപ്പകൽ കവർച്ച നടന്നത്. വീട്ടിൽ ആളില്ലാത്ത തക്കം നോക്കിയെത്തിയ മൂന്നു പേർ പിറകിലത്തെ വാതിൽ തകർത്താണ് അകത്തു കടന്നത്. സംഭവത്തിൽ ഒരാൾ പിടിയിലായി. അകത്തെ മൂന്നു മുറിയുടേയും വാതിൽ പൊളിച്ചു അകത്തു കയറി. പകൽ സമയം ആരും വീട്ടിലേക്ക് വരില്ല എന്ന ധാരണയിലായിരുന്നു മോഷ്ടാക്കൾ. എന്നാൽ മൂന്നു മണിയോടെ താമസക്കാരനായ സനീഷ് വീട്ടിലേക്ക് തിരിച്ചെത്തി. രണ്ടു പേർ ഓടിരക്ഷപ്പെട്ടു. ലാപ്‌ടോപ്പ്, ടോർച്ച് തുടങ്ങിയവ വീടിന് പുറത്തേക്ക് കൊണ്ടുവച്ച നിലയിലായിരുന്നു. 8500 രൂപയും ചില വീട്ടു സാധനങ്ങളുമാണ് നഷ്ടമായത്. അരീക്കോട് പുത്തൻപീടിക സ്വദേശി മിയാസ് ബാബുവാണ് പിടിയിലായത്. മറ്റ് രണ്ടുപേർക്ക് വേണ്ടിയുള്ള അന്വേഷണം ഉർജ്ജിതമാക്കി.


Source link

Exit mobile version