Site icon onlinekeralanews.com

‘വലിയ ബഹുമതി’; പ്രധാനമന്ത്രിയെ കണ്ട് എൻഡിഎ സ്ഥാനാർത്ഥി ഡോക്‌ടർ റോബിൻ രാധാകൃഷ്‌ണൻ


തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് കുണ്ടറയിലെ എൻഡിഎ സ്ഥാനാർത്ഥി ഡോ.റോബിൻ രാധാകൃഷ്ണൻ. മോദി ഏപ്രിൽ 15ന് തലസ്ഥാനത്തെത്തിയപ്പോഴാണ് കൂടിക്കാഴ്‌‌ച നടന്നത്. താൻ ഒരു ബാക്ക്‌ ബെഞ്ചർ വിദ്യാർത്ഥിയായിരുന്നുവെന്ന് വിശേഷിപ്പിക്കുന്ന റോബിൻ മോദിയുമായുള്ള കൂടിക്കാഴ്‌ച കഠിനാധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമാണെന്നും ചൂണ്ടിക്കാട്ടുന്നു. മോദിയുമായുള്ള കൂടിക്കാഴ്‌ചയുടെ ചിത്രങ്ങൾ റോബിൻ സമൂഹമാദ്ധ്യമങ്ങളിലും പങ്കുവച്ചിരുന്നു. ‘അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും നിമിഷം. ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയെ കാണാൻ കഴിഞ്ഞത് വലിയ ബഹുമതിയാണ്’- എന്ന കുറിപ്പോടെയാണ് റോബിൻ ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇതിന് നിരവധിപ്പേർ ആശംസകളും അറിയിച്ചിട്ടുണ്ട്.


Source link

Exit mobile version