Site icon onlinekeralanews.com

വാ വാ വീരവ സ്വയംഭൂ ഗാനവുമായി നിഖിൽ


തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” വിലെ ആദ്യ ഗാനം പുറത്ത്. “വാ വാ വീരവ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന് സംഗീതം രവി ബസ്‌റൂർ ആണ്. അർജുൻ വിജയ് ആണ് ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിക്കുന്നത്. വരികൾ രചിച്ചത് രാജീവ് ഗോവിന്ദനാണ്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ഗാനം പുറത്തിറങ്ങി. വിജയ് ബിന്നി ആണ് ഗാനത്തിന് നൃത്തസംവിധാനം . നിഖിലിന്റെ ഗംഭീര നൃത്തച്ചുവടുകൾ ഗാനത്തിന്റെ ഹൈലൈറ്റ് ആണ്.വമ്പൻ കാൻവാസ്‌, മനോഹരമായ സെറ്റ് എന്നിവയെല്ലാം മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിക്കുമെന്ന് ഉറപ്പ് നൽകുന്നു . നിഖിൽ യോദ്ധാവായി വേഷമിടുന്ന ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. കാർത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നിഖിലിൻ്റെ ഇരുപതാമത്തെ ചിത്രമാണ് “സ്വയംഭൂ”.മലയാളി താരം സംയുക്തയും നഭാ നടേഷും ആണ് നായികാതാരങ്ങൾ. സുബ്ബരാജു, സുനിൽ എന്നിവരും നിർണ്ണായക വേഷങ്ങളിൽ എത്തുന്നുണ്ട്. സംവിധായകൻ ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ . ഛായാഗ്രഹണം- കെ. കെ. സെന്തിൽ കുമാർ, എഡിറ്റിംഗ് – തമ്മി രാജു , പ്രൊഡക്ഷൻ ഡിസൈനർസ്- എം. പ്രഭാകരൻ, രവീന്ദർ, സംഭാഷണം – വിജയ് കാമിസേട്ടി, ആക്ഷൻ – കിങ് സോളമൻ, പി.ആർ.ഒ – ശബരി.


Source link
Exit mobile version