Site icon onlinekeralanews.com

‘തിമോത്തി’യുടെ ആറ് കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ് വിദേശബാങ്ക് കാർഡ് വഴി കടത്തിയത് 95 കോടി


കൊച്ചി: വിദേശ ബാങ്കുകളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് 95 കോടി ഇന്ത്യയിലേയ്‌ക്ക് കടത്തിയ ‘ദ തിമോത്തി ഇനിഷ്യേറ്റീവ് ഇന്ത്യ’ എന്ന സംഘടനയുടെകേരളത്തിലെയടക്കം രാജ്യത്തെ ആറു കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തി. 40 ലക്ഷം രൂപയും 25 ഡെബിറ്റ് കാർഡുകളും പിടിച്ചെടുത്തു. വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരമുള്ള (എഫ്.സി.ആർ.എ) രജിസ്ട്രേഷനില്ലാതെയാണ് കേരളത്തിലുൾപ്പെടെ സംഘടന പ്രവർത്തിക്കുന്നത്. ഇ.ഡിയുടെ ഡൽഹി ആസ്ഥാനത്ത് രജിസ്റ്റർ ചെയ്‌ത കേസിലാണ് രണ്ടു ദിവസങ്ങളിലായി റെയ്ഡ് നടത്തിയത്. വിദേശബാങ്ക് കാർഡുകൾ ഉപയോഗിച്ച് എ.ടി.എമ്മുകളിൽനിന്ന് പിൻവലിച്ച പണം സംഘടനയുടെ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചത് നിയമവിരുദ്ധമാണ്. അമേരിക്കയിലെ ട്രൂയിസ്‌റ്റ് ബാങ്കിന്റെ ഡെബിറ്റ് കാർഡുകളാണ് ഉപയോഗിച്ചത്.


Source link

Exit mobile version