Site icon onlinekeralanews.com

തമിഴ്നാട്ടിൽ റെക്കാഡ് പോളിംഗ്; 85 ശതമാനം കടന്നു,​ കഴിഞ്ഞ തവണത്തെക്കാൾ 25 ലക്ഷം വോട്ടുകൾ അധികം,​ പിന്നിൽ വിജയ് എഫക്ട്?​


ചെന്നൈ : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി കണ്ടത് റെക്കാഡ് പോളിംഗ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 85.03 ശതമാനം പോളിംഗാണ് തമിഴ്നാട്ടിൽ രേഖപ്പെടുത്തിയത്. തമിഴ്‌നാടിന്റെ ചരിത്രത്തിലാദ്യമായാണ് പോളിംഗ് 80 ശതമാനം തന്നെ കടക്കുന്നത്. 2021നെക്കാൾ 11 ശതമാനം അധികം,​ അഥവാ 25 ലക്ഷത്തോളം വോട്ടുകൾ അധികം പോൾ ചെയ്തെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചത്. വിജയ് എഫക്ടാണ് പോളിംഗ് വർദ്ധനയ്ക്ക് പിന്നിലെന്നും ഫലം വരുമ്പോൾ അദ്ഭുതം പ്രതീക്ഷിക്കാമെന്നും ടി.വി.കെ പ്രതികരിച്ചു. എന്നാൽ മുഖ്യമന്ത്രി എം,​കെ. സ്റ്റാലിൻ ടി.വി.കെയുടെ വാദം തള്ളി. പോളിംഗ് ശതമാനം ഉയർന്നതിന് പിന്നിൽ വിജയ് എഫക്ട് അല്ലെന്നും അധികാരത്തുടർച്ച നേടുമെന്നും സ്റ്റാലിൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആകെ 5 കോടി 73 ലക്ഷം വോട്ടർമാരുള്ള തമിഴ്‌നാട്ടിൽ വിജയ് എഫക്ട് ഉണ്ടായിരുന്നെങ്കിൽ 5 കോടിയിലധികം വോട്ടുകൾ പോൾ ചെയ്യുമായിരുന്നു എന്നാണ് ഡി.എം.കെയുടെ വാദം. 2021ലെ 4.6 കോടി വോട്ടുകളെക്കാൾ 25 ലക്ഷത്തിന്റെ വർദ്ധന മാത്രമാണ് ഉണ്ടായതെന്നാണ് ഡി.എം.കെയുടെ നിലപാട്. അതേസമയം ഭരണവിരുദ്ധ വികാരമാണ് വോട്ടിംഗിൽ പ്രതിഫലിച്ചതെന്ന് എ.ഐ.എ.ഡി.എം.കെയും വ്യക്തമാക്കി.


Source link
Exit mobile version