Site icon onlinekeralanews.com

നാസിക്ക് ടി.സി.എസിൽ ‘അശ്ലീല പാസ്‌വേഡുകളും’


ന്യൂഡൽഹി: നാസിക്ക് ടി.സി.എസിൽ ‘അശ്ലീല പാസ്‌വേഡുകളും” ഉപയോഗിക്കുന്നുവെന്ന് ഇരയുടെ മൊഴി. ദേശീയ വനിതാ കമ്മിഷൻ നിയോഗിച്ച സമിതിക്കുമുന്നിലാണ് ഇക്കാര്യം പറഞ്ഞത്. മതപരിവർത്തനം, മതവികാരം വ്രണപ്പെടുത്തൽ, ലൈംഗികാതിക്രമം തുടങ്ങിയ ആരോപണങ്ങളാണ് സ്ഥാപനത്തിലെ ചില ജീവനക്കാർക്കെതിരെ ഉയർന്നിരുന്നത്. റാസ മേമൻ എന്ന ജീവനക്കാരനിൽ നിന്ന് നിരന്തരം അതിക്രമം നേരിട്ടുവെന്ന് ജീവനക്കാരി സമിതിയെ അറിയിച്ചു. അവിടെ അശ്ലീല പാസ്‌വേർഡുകൾ ഉപയോഗിക്കുന്നുണ്ട്. മേമൻ ക്യാബിനിലേക്ക് വിളിച്ചുവരുത്തി മോശം ഭാഷയിൽ സംസാരിച്ചു. തന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും ജീവനക്കാരി വ്യക്തമാക്കി. അതേസമയം, കേസിലെ പ്രതിയായ ജീവനക്കാരി നിദാ ഖാനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. ഒമ്പത് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ജുഡിഷ്യൽ കസ്റ്റഡിയിലുള്ള,​ നിലവിൽ ഒരു കേസിൽ പ്രതിയായ ഡാനിഷ് മറ്റു കേസുകളിൽ മുൻകൂർ ജാമ്യാപേക്ഷകൾ സമർപ്പിച്ചുതുടങ്ങി. ഇടക്കാല ജാമ്യം നൽകാൻ നാസിക്കിലെ അഡിഷണൽ സെഷൻസ് കോടതി തയാറായില്ല. പൊലീസിന്റെ നിലപാട് കൂടി കേൾക്കും.


Source link

Exit mobile version