Site icon onlinekeralanews.com

മാധവ് സുരേഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം; ‘അങ്കം അട്ടഹാസം’ മേയ് എട്ടിന് തീയേറ്ററുകളിൽ


മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഗ്യാംഗ്സ്റ്റർ ആക്ഷൻ ത്രില്ലർ അങ്കം അട്ടഹാസം പ്രദർശനത്തിനൊരുങ്ങുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം മേയ് എട്ടിനാണ് തീയേറ്ററുകളിലെത്തുന്നത്. തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുടെ ചോര തെറിക്കുന്ന കുടിപ്പകയുടെ കഥ പറയുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, കിടിലം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങളാണ്. ഫിനിക്സ് പ്രഭു, അഷ്‌റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബ്ലെയിസ് എന്നിവരാണ് ആക്ഷൻസ് ഒരുക്കിയിരിക്കുന്നത്.


Source link
Exit mobile version