Site icon onlinekeralanews.com

പോളിംഗ് ബൂത്തിൽ തൃഷ; വോട്ട് രേഖപ്പെടുത്തിയ ശേഷം ചിത്രം പങ്കുവച്ച് താരം,​ തരംഗമായി ബിജിഎം


ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിടെ നടി തൃഷ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നു. വോട്ട് രേഖപ്പെടുത്തിയ ശേഷം തൃഷ നടൻ വിജയ്‌‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) പിന്തുണ പ്രഖ്യാപിക്കുന്ന രീതിയിലുള്ള സൂചനകളാണ് നൽകിയിരിക്കുന്നത്. വോട്ട് ചെയ്ത ശേഷം വിരലിലെ മഷി കാണിച്ചു നിൽക്കുന്ന ചിത്രം തൃഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. എന്നാൽ ചിത്രത്തേക്കാൾ ആരാധകർ ശ്രദ്ധിച്ചത് പോസ്റ്റിനൊപ്പം താരം നൽകിയ പാട്ടാണ്. വിജയ്‌യുമൊത്ത് അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം ഗില്ലിയിലെ അർജുനർ വില്ല് എന്ന ഗാനമാണ് നടി പശ്ചാത്തല സംഗീതമായി നൽകിയത്.


Source link
Exit mobile version