മൂഴിക്കൽ കൊലപാതകം: 4.50ന് വിളിച്ചപ്പോൾ ഫോൺ പ്രതിയുടെ കൈയിൽ; കിണറ്റിലിട്ടത് അദ്നാൻ തന്നെ

കോഴിക്കോട് ∙ മൂഴിക്കലിൽ മാതൃസഹോദരിയുടെ മകളെ കൊലപ്പെടുത്തിയശേഷം യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇരുവരുടെയും ഫോണുകൾ കിണറ്റിലിട്ടത് യുവാവ് തന്നെയെന്ന് ചേവായൂർ പൊലീസ്. സംഭവദിവസം വീട്ടിലുണ്ടായിരുന്നവരെയും പുലർച്ചെ വിവരമറിഞ്ഞു വീട്ടിലെത്തിയ ചിലരെയും ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരവും വീട്ടിലെ സിസിടിവിയിൽനിന്നു ലഭിച്ച ശബ്ദവും വിലയിരുത്തിയാണ് ഈ കണ്ടെത്തൽ.കൊലപാതകമുണ്ടായ ദിവസം പുലർച്ചെ ശബ്ദം കേട്ട് നസ്രീനയുടെ വല്യുമ്മ സഫിയ ഉണർന്നിരുന്നു. തുടർന്ന് വീടിനുള്ളിൽ കള്ളൻ കയറിയെന്ന സംശയത്തിൽ നസ്രീനയുടെ ഫോണിലേക്ക് 4.50ന് വിളിച്ചു. ഈ സമയം ഫോൺ അദ്നാന്റെ കൈവശമാണ് ഉണ്ടായിരുന്നത്. തുടർന്നു വീണ്ടും ഫോൺ വിളി വന്നതോടെയാണ് പുലർച്ചെ 5.10ന് അദ്നാൻ അടുക്കള വശത്തെ വാതിൽ തുറന്ന് പുറത്തെത്തിയതെന്നാണ് പൊലീസ് പറയുന്നത്.പിന്നീട് വീട്ടിലെ ഇടനാഴിയിലും മറ്റും ലൈറ്റ് കത്തുന്നതും ഒരാൾ ഓടുന്നതും കണ്ട നസ്രീനയുടെ വല്യുമ്മ മുറിയുടെ വാതിൽ അടച്ച ശേഷം ഫോണിൽ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. നസ്രീനയുടെ വല്യുമ്മ 5.11 ന് അടുത്ത മുറിയിൽ കിടക്കുന്ന നസ്രീനയുടെ മാതാവിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് 5.21 ന് നല്ലളത്തെ ബന്ധുവിനെ മൊബൈലിൽ വിളിക്കുകയായിരുന്നു.
Source link
