Site icon onlinekeralanews.com

അവധിക്കാലം ആഘോഷമാക്കാൻ പുതിയ വഴി; സോഷ്യൽ മീഡിയയിൽ ട്രെൻഡായി പറമ്പിലെ കുളം


വീട്ടിലെ മുതിർന്നവരും കുട്ടികളും ചേർന്നാണ് കുളമൊരുക്കുന്നത്. പറമ്പിൽ അൽപം വലുതായി ഒരു കുഴിയെടുക്കുന്നതാണ് ആദ്യ പടി. വീഡിയോയിൽ ഒരു യുവാവ് കുഴിയെടുക്കുമ്പോൾ നാലു കുട്ടികൾ ചേർന്ന് മണ്ണ് നീക്കുന്നത് കാണാം. അടുത്തതായി ആ കുഴിയിൽ നിറയെ ചാക്കുകളും പ്ലാസ്റ്റിക് ഷീറ്റുകളും നിരത്തുന്നു. തുടർന്ന് അതിന് മുകളിലേക്ക് നല്ല വൃത്തിയുള്ള ടാർപ്പോളിൻ ഷീറ്റുകൾ നിരത്തുന്നു. അവസാനം അതിൽ നിറയെ വെള്ളം നിറയ്‌ക്കുന്നു. പിന്നീടങ്ങോട്ട് കുളത്തിൽ നിന്നും കരയിലേക്ക് കയറാതെ കളിച്ചുരസിക്കുന്ന കുട്ടികളെയാണ് വീഡിയോയിൽ കാണാനാകുന്നത്.’മക്കളുടെ അവധിക്കാലം ഇനി രണ്ടുമാസത്തേക്ക് ആഘോഷമാണ്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വലിയ രീതിയിലുള്ള പ്രശംസകളാണ് വീഡിയോയ്‌ക്ക്‌ ലഭിക്കുന്നത്. കുട്ടികളെ മൊബൈലിൽ തളച്ചിടുന്നതിനെക്കാൾ നല്ലത് ഇതുതന്നെയാണെന്നാണ് പലരുടെയും അഭിപ്രായം. തങ്ങളുടെ വീട്ടിലും ഇതുപോലൊരു കുളംകുഴിക്കണമെന്ന് പറയുന്നവരും കുറവല്ല.’മക്കളുടെ അവധിക്കാലം ഇനി രണ്ടുമാസത്തേക്ക് ആഘോഷമാണ്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വലിയ രീതിയിലുള്ള പ്രശംസകളാണ് വീഡിയോയ്‌ക്ക്‌ ലഭിക്കുന്നത്. കുട്ടികളെ മൊബൈലിൽ തളച്ചിടുന്നതിനെക്കാൾ നല്ലത് ഇതുതന്നെയാണെന്നാണ് പലരുടെയും അഭിപ്രായം. തങ്ങളുടെ വീട്ടിലും ഇതുപോലൊരു കുളംകുഴിക്കണമെന്ന് പറയുന്നവരും കുറവല്ല.


Source link

Exit mobile version