Site icon onlinekeralanews.com

മലപ്പുറത്തും വിഷു പോസ്റ്ററിൽ ശ്രീകൃഷ്ണനുമുന്നിൽ മന്തി; പൊലീസ് കേസെടുത്തു


മലപ്പുറം: ആലപ്പുഴയ്ക്ക് പിന്നാലെ മലപ്പുറത്തും വിഷു പോസ്റ്റർ വിവാദം. ശ്രീകൃഷ്ണനുമുന്നിൽ ചിക്കൻ മന്തിയുള്ള വിഷു പോസ്റ്ററാണ് വിവാദമാകുന്നത്. അറേബ്യൻ മജ്‌ലിസ്, റയ്‌ദാൻ എന്നീ ഹോട്ടലുകൾ പങ്കുവച്ച പോസ്റ്ററുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവത്തിൽ മലപ്പുറം സ്വദേശിയുടെ പരാതിയിൽ കോട്ടക്കൽ പൊലീസ് കേസെടുത്തു. നേരത്തെ ആലപ്പുഴ ചേർത്തലയിൽ മന്തിക്കടയുടെ വിഷുദിന പോസ്റ്റർ വിവാദമായതിന് പിന്നാലെ ഹോട്ടലുടമ അറസ്റ്റിലായിരുന്നു. ചേർത്തല മെഹർ മന്തിക്കട ഉടമ അർഷാദാണ് അറസ്റ്റിലായത്. വിഷുദിന പോസ്റ്ററിൽ ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി ഉള്ളതാണ് വിവാദമായത്. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.


Source link
Exit mobile version