Site icon onlinekeralanews.com

വന്യജീവി ഏത് നിമിഷവും ചാടിവീഴും, പകൽ പോലും പുറത്തിറങ്ങാൻ ഭയം, ഞെട്ടലോടെ നാട്ടുകാർ


മുണ്ടക്കയം ഈസ്റ്റ്: ഓരോ നിമിഷവും ഉള്ളിൽ ഭീതി നിറയുകയാണ്. പകൽപോലും പുറത്തിറങ്ങാൻ ഭയമാണ്. ടി.ആർ ആൻഡ് ടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ ഉൾപ്പെടെയുള്ളവരുടെ നിലവിലെ അവസ്ഥ ഇതാണ്. പുലി ഏതുനിമിഷവും ചാടിവീഴാം എന്നതാണ് അവസ്ഥ.
പെരുവന്താനം പഞ്ചായത്തിലെ മലയോര ഗ്രാമമായ ചെന്നാപ്പാറമുകൾ വീണ്ടും പുലിപ്പേടിയിലാണ്. കഴിഞ്ഞദിവസം ടി ആർ ആൻഡ് ടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയുടെ പശുവിനെ പുലി കടിച്ചുകൊന്നിരുന്നു. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. വനംവകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പുലി കേഴമാനിനെ വേട്ടയാടുന്ന ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞതായി പ്രദേശവാസികൾ പറയുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ രണ്ട് കിലോമീറ്റർ അകലെയായി മാനിന്റെ ജഡവും കണ്ടെത്തി.എസ്റ്റേ‌റ്റ് മേഖലയിൽ നൂറുകണക്കിന് ഏക്കർ സ്ഥലം റീപ്ലാന്റിംഗ് നടക്കാതെ കാടുപിടിച്ചുകിടക്കുകയാണ്. വന്യമൃഗങ്ങൾ ഇവിടെ തമ്പടിക്കുകയും പിന്നീട് കൂട്ടത്തോടെ ജനവാസമേഖലയിലേക്ക് ഇറങ്ങുകയും ചെയ്യും.


Source link

Exit mobile version