നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തിഗാനം ക്ഷേത്രത്തിൽ ആലപിച്ചതിനെ വിമർശിച്ച് ഹിന്ദു ഐക്യവേദി കേരളം മുഖ്യരക്ഷാധികാരി ശശികല.’ഈ പരദേവനഹോ’ എന്ന ഗാനമാണ് നന്ദഗോവിന്ദം കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ആലപിച്ചത്. ഇരിക്കുന്ന കൊമ്പ് എത്ര ബലമുള്ളതാണെങ്കിലും സ്വയം മുറിച്ചാൽ അത് മുറിയാതിരിക്കില്ലെന്നാണ് ശശികല തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്. ചിക്കൻ മസാല നല്ലതാണ് പക്ഷേ പായസത്തിലിടരുതെന്നും ശശികല കൂട്ടിച്ചേർത്തു. അതേസമയം, ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിൽ നന്ദഗോവിന്ദം ഭജൻസിനെ പുകഴ്ത്തിയും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. മതസൗഹാർദത്തെ ചുണ്ടിക്കാണിച്ചാണ് അഭിനന്ദനങ്ങളും കമന്റും ലഭിക്കുന്നത്.
Source link
‘ചിക്കൻ മസാല നല്ലതാണ് പക്ഷേ പായസത്തിലിടരുത്’; ക്ഷേത്രത്തിൽ ക്രിസ്തീയ ഗാനം ആലപിച്ചു, നന്ദഗോവിന്ദം ഭജൻസിനെതിരെ ശശികല

