Site icon onlinekeralanews.com

വടകരയിൽ സിപിഎം-ലീഗ് സംഘർഷം, മൂന്ന് ലീഗ് പ്രവർത്തകർക്ക് പരിക്ക്, സ്ഥലത്ത് പൊലീസ് കാവൽ


കോഴിക്കോട്: വടകര തിരുവള്ളൂരിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം.ലീഗ്-സിപിഎം പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ മൂന്ന് ലീഗ് പ്രവർത്തർക്കും ഒരു സിപിഎം പ്രവർത്തകനും പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്‌ച രാത്രിയാണ് സംഭവം. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഇരുപാർട്ടികളും തമ്മിൽ തർക്കമുണ്ടായി. ഇതിന്റെ തുടർച്ചയായാണ് കഴിഞ്ഞദിവസം ഉണ്ടായ ഏറ്റുമുട്ടൽ. സ്ഥലത്ത് വലിയ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.


Source link

Exit mobile version