മലപ്പുറം: വേറിട്ട രിതിയിൽ സിനിമ റിവ്യൂ പറഞ്ഞ് സോഷ്യൽമീഡിയയിൽ വൈറലായ താരമാണ് അലിൻ ജോസ് പെരേര. പിന്നീട് ഷോട്ട് ഫിലിമിലും ആൽബങ്ങളിലും അഭിനയിച്ചു. അടുത്തിടെയായി നിരവധി കല്യാണ ചടങ്ങുകളിൽ അതിഥിയായും ആലിൻ എത്തിച്ചേരാറുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ റീച്ച് കിട്ടാനായി പലതരത്തിലുള്ള കാര്യങ്ങളാണ് അലിൻ സാേഷ്യൽ മീഡിയയിലൂടെ പരീക്ഷിക്കുന്നത്. ഇപ്പോഴിതാ മലപ്പുറം കൊണ്ടോട്ടിയിൽ വച്ച് ഇയാൾ അപമാനിക്കപ്പെട്ടതായാണ് ആരോപണം. ഒരു വിവാഹ ചടങ്ങിൽ അതിഥിയായി പങ്കെടുക്കാൻ എത്തിയ താരത്തെ ആൾക്കൂട്ടത്തിന് മുന്നിൽ വച്ച് ഷർട്ട് ഊരിപ്പിക്കുകയും പൊതുമദ്ധ്യത്തിലൂടെ ഓടിക്കുകയും ചെയ്തുവെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യക്തമാക്കുന്നത്. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി അലിനെ ക്ഷണിച്ചുവരുത്തുകയായിരുന്നുവെന്നാണ് വിവരം. എന്നാൽ ആഘോഷങ്ങൾക്കിടെ ഇയാളെ ചിലർ സഘം ചേർന്ന് ഉപദ്രവിക്കുകയും മാനസികമായി തളർത്തുന്ന രീതിയിൽ പെരുമാറുകയും ചെയ്തതായാണ് പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഇതിനോടകം തന്നെ ഓൺലൈനിൽ വൈറലാണ്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഇയാളോട് മോശമായി പെരുമാറിയവരോട് രൂക്ഷമായ ഭാഷയിലാണ് സോഷ്യൽ മീഡിയ പ്രതികരിച്ചത്.
Source link
അതിഥിയായി വിളിച്ചു വരുത്തി അപമാനിച്ചോ? അലിൻ ജോസ് പെരേരയ്ക്ക് നേരെ മലപ്പുറത്ത് നടന്നത്

