Site icon onlinekeralanews.com

‘ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു’; കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ കേസ്


കണ്ണൂർ: ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചുവെന്ന യുവതിയുടെ പരാതിയിൽ കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്ത് പൊലീസ്. വിവാഹ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. കണ്ണൂർ വനിതാ പൊലീസാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. പിന്നാലെ അതുൽ ഒളിവിൽ പോയെന്നാണ് സൂചന. കെഎസ്‌യു പ്രവർത്തകയായ യുവതിയാണ് പരാതിക്കാരി. 2018 മുതൽ യുവതിക്ക് അതുലുമായി സൗഹൃദമുണ്ട്. ഒരു യാത്രയ്ക്കിടെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പരാതി പിൻവലിക്കാനുള്ള ശ്രമങ്ങൾ നടന്നെന്നും മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മിഷണർക്കും നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വിവിധ സമയങ്ങളിലായി 1,60,000 രൂപ അതുലിന് യുവതി നൽകിയെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.


Source link

Exit mobile version