Site icon onlinekeralanews.com

വിഷ്‌ണുവിനെ കാണാതായിട്ട് ഒരാഴ്‌ച; ലോൺ ആപ്പിന്റെ ചതിക്കുഴിയെന്ന് കുടുംബം, അന്വേഷണം ശക്തമാക്കി പൊലീസ്


കോഴിക്കോട്: വടകര ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. വിഷ്‌ണുവിന് ലോൺ ആപ്പിൽ നിന്നും ഭീഷണിയുണ്ടായിരുന്നെന്ന് കാട്ടി കുടുംബം ഇന്നലെ സൈബർ പൊലീസിൽ പരാതി നൽകി. ഇത് സാധൂകരിക്കുന്ന തെളിവുകളും കുടുംബം പൊലീസിന് കൈമാറി. വിഷ്‌ണുവിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. 10000 രൂപയാണ് ലോൺ ആപ് വഴി വിഷ്‌ണു വായ്‌പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ മോർഫ് ചെയ്‌ത ചിത്രങ്ങളടക്കം കാണിച്ച് ലോൺ ആപുമായി ബന്ധപ്പെട്ടവർ ഭീഷണിപ്പെടുത്തിയതായും കാണാതാകുന്നതിന് തൊട്ടുമുൻപ് വന്ന ഫോൺകോളുകളിൽ വിഷ്‌ണു അസ്വസ്ഥനായിരുന്നെന്നുമാണ് കുടുംബത്തിന്റെ പരാതി.


Source link

Exit mobile version