Site icon onlinekeralanews.com

ലോറിയും  ഓട്ടോറിക്ഷയും  കൂട്ടിയിടിച്ച്  അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം


പത്തനംതിട്ട: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുമരണം. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. വടശേരിക്കര സ്വദേശികളായ ഫിലിപ്പ് (64), ജിൻസി (55) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണെന്നാണ് വിവരം. കുമ്പഴ ഫെഡറൽ ബാങ്കിന് സമീപത്തായി ഇന്നുച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ലോറിയിലേയ്ക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പിന്നാലെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുവച്ചുതന്നെ ഒരാൾ മരണപ്പെട്ടിരുന്നുവെന്ന റിപ്പോർട്ടുണ്ട്.


Source link

Exit mobile version