Site icon onlinekeralanews.com

യുഡിഎഫ് ജയിച്ചാൽ ആരായിരിക്കണം കേരളത്തിലെ മുഖ്യമന്ത്രി? അഭിപ്രായം തുറന്നുപറഞ്ഞ് കെ മുരളീധരൻ


നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം വരുന്നതിനുമുമ്പ് മുഖ്യമന്ത്രി ചർച്ചനടന്നാൽ അത് ജനങ്ങൾക്കിടയിൽ പാർട്ടിയെക്കുറിച്ച് മോശം അഭിപ്രായം ഉണ്ടാക്കുമെന്ന് കോൺഗ്രസ് നേതാവും വട്ടിയൂർക്കാവിലെ യു ഡി എഫ് സ്ഥാനാർത്ഥിയുമായ കെ മുരളീധരൻ. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ തീരുമാനം തെറ്റായിപ്പോയി എന്നൊരു തോന്നൽ ജനങ്ങൾക്ക് ഉണ്ടാക്കുന്ന തരത്തിലുള്ള ഒന്നും കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാൻ പാടില്ല.കോൺഗ്രസിന്റെ നടപടിക്രമങ്ങൾക്ക് അനുസരിച്ചായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്നും മുരളീധരൻ പറഞ്ഞു.


Source link

Exit mobile version