Site icon onlinekeralanews.com

നിതിൻ രാജിന്റെ മരണം; അറസ്റ്റിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ റിമാൻഡ് ചെയ്‌തു


കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അറസ്റ്റിലായ ഇൻസ്റ്റന്റ് പേ ലോൺ ആപ്പ് നടത്തിപ്പുകാരായ മൂന്നുപേരെ റിമാൻഡ് ചെയ്‌തു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്‌തത്. ഉത്തർപ്രദേശ് സ്വദേശികളായ ഋഷികേഷ് തിവാരി (32), പ്രശാന്ത് ഖേവൽ (28), ഹരിയാന സ്വദേശിയായ പ്രകാശ് ജയ് (54) എന്നിവരാണ് റിമാൻഡിലായത്. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം നോയിഡയിലെത്തിയ പൊലീസ് സാഹസികമായാണ് പ്രതികളെ പിടികൂടിയത്. നിതിൻ രാജിന്റെ അദ്ധ്യാപികയുടെ പരാതിയിലാണ് അറസ്റ്റ്.


Source link

Exit mobile version