തിരുവനന്തപുരം: ഫിക്സഡ് ലൈൻ ഇന്റർനെറ്റ് വിപണിയിൽ സ്വകാര്യ സേവനദാതാക്കളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവയെ പിന്തള്ളി പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ രാജ്യത്ത് ഒന്നാമതെത്തി. ഫ്രഞ്ച് നെറ്റ്‌വർക്ക് ടെസ്റ്റിംഗ് സ്ഥാപനമായ ‘എൻപെർഫ്’ പുറത്തുവിട്ട 2025– 26 സാമ്പത്തിക വർഷത്തെ റിപ്പോർട്ടിലാണ് ബി.എസ്.എൻ.എൽ.മുന്നിലെത്തിയത്. ഫിക്സഡ് ലൈൻ വിപണിയിൽ ജിയോയ്ക്കും എയർടെല്ലിനും പിന്നിലായിരുന്ന ബി.എസ്.എൻ.എൽ,അഞ്ച് വർഷമായി സേവന നിലവാരത്തിൽ വരുത്തിയ സ്ഥിരതയാർന്ന പ്രവർത്തനത്തിലൂടെ ഫൈബർ ഒപ്റ്റിക് സേവനങ്ങൾ വ്യാപിപ്പിച്ചതാണ് നേട്ടത്തിന് കാരണമായത്.
Source link
ബിഎസ്എൻഎല്ലിന് മുന്നിൽ മുട്ടുമടക്കി ‘അംബാനി’, എയർടെല്ലും പിന്നിലായി, പുതിയ റിപ്പോർട്ട് പുറത്ത്

