Site icon onlinekeralanews.com

പ്രവാസി ആയിരുന്നപ്പോൾ ചെയ്ത കൃഷി നാട്ടിലും വിജയം,​ സാധനം വാങ്ങാനെത്തുന്നത് ലുലു മുതൽ ഷെഫ് പിള്ള വരെ


കൊല്ലം: ഭർത്താവിനൊപ്പം കുവൈറ്റിലായിരുന്നപ്പോൾ, ടെറസിൽ വെറുതേ പരീക്ഷിച്ച കൃഷിയിലെ വിജയമാണ് നാട്ടിൽ തയ്യാറാക്കിയ പോളി ഹൗസിൽ ലെറ്റ്യൂസ് (ഉർവ ചീര) കൃഷി ഹിറ്റാക്കാൻ എൻജിനിയറായ കെ.എസ്.സുജയ്‌ക്ക് (41) പ്രചോദനമായത്.ലുലുമാൾ, സുപ്രീം, ഷെഫ് പിള്ള തുടങ്ങി സുജയുടെ ലെറ്റ്യൂസ് വാങ്ങാൻ വൻകിടക്കാരെത്തി. സാലഡുകളിലും സാൻവിച്ചുകളിലുമാണ് ബട്ടാവിയ, റൊമയിൻ എന്നീ ഇനങ്ങളിലുള്ള ലെറ്റ്യൂസുകൾ ഉപയോഗിക്കുന്നത്.140 മുതൽ 160 വരെയാണ് കിലോയ്‌ക്ക് വില. വീടിന് പിന്നിലായി 6000 ചതുരശ്ര അടി വിസ്തീർണത്തിൽ പോളി ഹൗസ് തയ്യാറാക്കി. ചെലവ് എല്ലാം കൂടി 40 ലക്ഷം. കൃഷി ഭവനുമായി ബന്ധപ്പെട്ടാണ് ഉർവ്വ ചീരയെപ്പറ്റി മനസിലാക്കിയത്. മൊത്തമായും ഓട്ടോമാറ്റിക് സംവിധാനത്തിൽ ശീതീകരിച്ച പോളി ഹൗസിൽ ഹൈഡ്രോ പോണിക് രീതിയിൽ (മണ്ണില്ലാ കൃഷി) 7000 ലെറ്റ്യൂസ് നട്ടു. 28 ദിവസം മുതൽ വിളവെടുക്കാൻ പറ്റി. ഒരു മീറ്റർ വരെ വളരുന്ന, വിളവെടുക്കാൻ പാകമായ ചെടിക്ക് 150 മുതൽ 250 ഗ്രാം വരെ തൂക്കമുണ്ടാകും. 350 കിലോ വില്പന നടത്തി. നാര്, ഫൈബർ, വൈറ്റമിൻ എന്നിവ കൂടുതലും പഞ്ചസാര കുറവുള്ളതുമാണ് ഉർവ്വ ചീര. ഇത് പാകം ചെയ്തും അല്ലാതെയും കഴിക്കാറുണ്ട്.140 മുതൽ 160 വരെയാണ് കിലോയ്‌ക്ക് വില. വീടിന് പിന്നിലായി 6000 ചതുരശ്ര അടി വിസ്തീർണത്തിൽ പോളി ഹൗസ് തയ്യാറാക്കി. ചെലവ് എല്ലാം കൂടി 40 ലക്ഷം. കൃഷി ഭവനുമായി ബന്ധപ്പെട്ടാണ് ഉർവ്വ ചീരയെപ്പറ്റി മനസിലാക്കിയത്. മൊത്തമായും ഓട്ടോമാറ്റിക് സംവിധാനത്തിൽ ശീതീകരിച്ച പോളി ഹൗസിൽ ഹൈഡ്രോ പോണിക് രീതിയിൽ (മണ്ണില്ലാ കൃഷി) 7000 ലെറ്റ്യൂസ് നട്ടു. 28 ദിവസം മുതൽ വിളവെടുക്കാൻ പറ്റി. ഒരു മീറ്റർ വരെ വളരുന്ന, വിളവെടുക്കാൻ പാകമായ ചെടിക്ക് 150 മുതൽ 250 ഗ്രാം വരെ തൂക്കമുണ്ടാകും. 350 കിലോ വില്പന നടത്തി. നാര്, ഫൈബർ, വൈറ്റമിൻ എന്നിവ കൂടുതലും പഞ്ചസാര കുറവുള്ളതുമാണ് ഉർവ്വ ചീര. ഇത് പാകം ചെയ്തും അല്ലാതെയും കഴിക്കാറുണ്ട്.


Source link

Exit mobile version