Site icon onlinekeralanews.com

എൻ.എച്ച് അൻവർ അവാർഡിന് അപേക്ഷിക്കാം


കൊച്ചി: കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എൻ.എച്ച് അൻവർ ട്രസ്റ്റ് ഏർപ്പെടുത്തിയ എൻ.എച്ച് അൻവർ മാദ്ധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനയ്ക്കും സാറ്റലൈറ്റ്, കേബിൾ ചാനലുകളിലെ മികച്ച ന്യൂസ് സ്‌റ്റോറിക്കുമാണ് അവാർഡുകൾ. കഴിഞ്ഞ സാമ്പത്തിക വർഷം സംപ്രേഷണം ചെയ്‌തവയാകണം. സ്ത്രീ ശാക്തീകരണം / സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെയുള്ള ചെറുത്തുനിൽപ്പ് വിഷയമാക്കിയുള്ള ന്യൂസ് സ്‌റ്റോറിക്കാണ് ഇത്തവണ സാറ്റലെറ്റ് ന്യൂസ് ചാനൽ വിഭാഗത്തിൽ അവാർഡ്. കേബിൾ ചാനലുകൾക്ക് സാമൂഹ്യ പ്രസക്തമായ ഏത് വിഷയത്തിലെ ന്യൂസ് സ്റ്റോറിയും അയക്കാം. മികച്ച ക്യാമറാമാൻ, എഡിറ്റർ എന്നിവർക്കും അവാർഡുണ്ട്. എൻട്രികൾ അയക്കേണ്ടത്: nhanwarawards@gmail.com. അവസാന തീയതി ഏപ്രിൽ 17. വിവരങ്ങൾക്ക് : 8086897003


Source link
Exit mobile version