Site icon onlinekeralanews.com

ബി.എം.ഡബ്ല്യുവിന് 17 ശതമാനം വില്പനക്കുതിപ്പ്


കൊച്ചി: ആഡംബര വാഹനനിർമ്മാതാക്കളായ ബി.എം.ഡബ്ല്യുവിന് നടപ്പു വർഷത്തെ ആദ്യ ത്രൈമാസത്തിൽ മികച്ച വിൽപ്പനനേട്ടം. 4,567 കാറുകളാണ് ഇക്കാലയളവിൽ വിറ്റഴിച്ചത്. മുൻവർഷത്തേക്കാൾ 17 ശതമാനം വളർച്ച നേടി.ആഡംബര വൈദ്യുത വാഹന വിപണിയിലും മുന്നേറ്റം കൈവരിച്ചു. ജനുവരി മുതൽ മാർച്ച് വരെ 1,185 ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ചു. 83 ശതമാനം വളർച്ച. ആകെ വിൽപ്പനയിൽ 26 ശതമാനം വൈദ്യുത വാഹനങ്ങളും ഉൾപ്പെടുന്നു. ഇന്ത്യയിലെ ആഡംബര ഇ.വി വിഭാഗത്തിൽ 70 ശതമാനത്തിലധികം വിപണി വിഹിതമാണ് സ്വന്തമാക്കിയത്.ആഗോള സാമ്പത്തികരാഷ്ട്രീയ വെല്ലുവിളികളിലും ആദ്യപാദത്തിൽ മികച്ച തുടക്കമാണ് ലഭിച്ചതെന്ന് കമ്പനി പ്രസിഡന്റും സി.ഇ.ഒയുമായ ഹർദീപ് സിംഗ് ബ്രാർ പറഞ്ഞു. രാജ്യത്ത് ആറായിരത്തിലധികം ചാർജിംഗ് പോയിന്റുകൾ ഉൾപ്പെടുന്ന ഇ.വി ശൃംഖലയും ഡെസ്റ്റിനേഷൻ ചാർജിംഗ്, സ്മാർട്ട് ഇ റൂട്ടിംഗ്, ചാർജിംഗ് കോൺസിയർജ് തുടങ്ങിയ സേവനങ്ങളും ആരംഭിച്ചു.


Source link
Exit mobile version