Site icon onlinekeralanews.com

ടാറ്റ മോട്ടോർസ് ഇലക്ട്രിക് ട്രക്കുകളുടെ ആദ്യ ബാച്ച് കൈമാറി


കൊച്ചി: ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് പ്രൈമ ഇ.55എസ്. ഹെവി ഡ്യൂട്ടി ട്രക്കുകളുടെ ആദ്യ ബാച്ച് ബില്യൺ ഇ മൊബിലിറ്റിക്ക് കൈമാറി. രാജ്യത്തെ സീറോ എമിഷൻ ചരക്ക് ഗതാഗതം ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക നീക്കമാണിത്. ഇതോടൊപ്പം 250 ഇലക്ട്രിക് പ്രൈം മൂവറുകൾക്കുള്ള അധിക ഓർഡറുകൾ ലഭിച്ചതായി കമ്പനി അറിയിച്ചു. ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, ഡൽഹി എൻ.സി.ആർ, ഹരിയാന എന്നിവിടങ്ങളിലെ പ്രധാന ചരക്ക് ഗതാഗത ഇടനാഴികളിൽ ഘട്ടംഘട്ടമായി ഈ വാഹനങ്ങൾ വിന്യസിക്കും. സ്റ്റീൽ, സിമന്റ്, ഉൾപ്പെടെയുള്ള വ്യാവസായിക ഉത്പ്പന്നങ്ങളുടെ ദീർഘദൂര ഗതാഗതത്തിനാണ് ട്രക്കുകൾ ഉപയോഗിക്കുക. ഉയർന്ന ശേഷിയുള്ള 450 കിലോവാട്ട് ബാറ്ററിയോടു കൂടിയ പ്രൈമ ഇ.55എസ് ട്രക്കുകൾക്ക് ഒറ്റ ചാർജിൽ 350 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. ഫാസ്റ്റ് ചാർജിംഗ്, റീജനറേറ്റീവ് ബ്രേക്കിംഗ്, ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുത്തിയ ഇ- ട്രക്കുകൾ ലോജിസ്റ്റിക്സ് മേഖലയിൽ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോർസ് അറിയിച്ചു.


Source link
Exit mobile version